ഹിന്ദു സംസ്‌കാരം ഉള്‍ക്കൊള്ളുന്ന മുസ്ലീങ്ങള്‍ മാത്രം രാജ്യത്ത് തുടര്‍ന്നാല്‍ മതി: ബിജെപി എംഎല്‍എ

ബാലിയ: ഹിന്ദു സംസ്‌കാരം ഉള്‍ക്കൊള്ളുന്ന മുസ്ലീങ്ങള്‍ മാത്രം രാജ്യത്ത് തുടര്‍ന്നാല്‍ മതിയെന്ന് യു.പിയിലെ ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിങ്.

ഹിന്ദു സംസ്‌കാരം അംഗീകരിക്കാത്തവര്‍ക്ക് ഏത് രാജ്യത്തേക്ക് വേണമെങ്കിലും പോകാമെന്നും സുരേന്ദ്ര സിങ് പറഞ്ഞു. ഇന്ത്യ ഹിന്ദു രാഷ്ട്രമാകുമ്‌ബോള്‍ രാജ്യസ്‌നേഹമുള്ളവര്‍ക്ക് മാത്രമേ രാജ്യത്ത് താമസിക്കാന്‍ കഴിയൂ. അല്ലാത്തവര്‍ക്ക് വേറെ ഏത് രാജ്യത്ത് വേണമെങ്കിലും പോകാമെന്നും സുരേന്ദ്ര പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ അവതാര പുരുഷനാണ്. ആഗോള തലത്തില്‍ ഇന്ത്യ ഇത്രയും വലിയ ശക്തിയായി മാറിയതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേയും നേതൃത്വത്തിന് നന്ദി പറയുന്നതായും സുരേന്ദ്ര സിങ് പറഞ്ഞു.

Top