ധവാന് പകരം സഞ്ജു സാംസൺ ട്വന്റി 20 ടീമിൽ ഇടം നേടി മലയാളി താരം

ന്യൂഡൽഹി: ഇന്ത്യയുടെ ട്വന്റി20 ടീമിൽ സഞ്ജു സാംസൺ തിരിച്ചെത്തി. ഏവരും ഏറെ പ്രതീക്ഷയോടെയാണ് സഞ്ജുവിനായി കാത്തിരുന്നത്. കാല്‍മുട്ടിന് പരിക്കേറ്റ ശിഖർ ധവാന് പകരമാണ് സഞ്ജുവിനെ ടീമിൽ എടുത്തിരിക്കുന്നത്.

സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദ് നാഷണല്‍ ക്രിക്കറ്റ് അക്കാദമി ഫിസിയോ ആഷിശ് കൗഷിക്കുമായി ചേർന്ന് ധവാന്റെ പരിക്ക് ചര്‍ച്ച ചെയ്തിരുന്നു. ഇത് പ്രകാരം താരത്തിന് പൂര്‍ണ കായികക്ഷമത വീണ്ടെടുക്കാന്‍ കഴിയില്ലെന്ന് ഉറപ്പുവന്നു. ഇതിനെ തുടർന്നാണ് മലയാളി താരം സഞ്ജുവിന് ടീമിൽ ഇടം നേടാൻ സാധിച്ചത്.

നേരത്തെ ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിൽ സഞ്ജു ഇടംപിടിച്ചിരുന്നു. എന്നാല്‍, കളിക്കാന്‍ അവസരം ലഭച്ചില്ല . പിന്നീട് നടന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമിലേയ്ക്കും സഞ്ജു പരിഗണിക്കപ്പെട്ടിരുന്നില്ല. ഇതിനെതിരേ വലിയ വിര്‍മശനമാണ് ബി.സി.സി.ഐ. നേരിടേണ്ടിവന്നത്.

ആറിനാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര ആരംഭിക്കുന്നത്.

Top