വനിത ടി20ക്ക് മുമ്പുള്ള ഇന്ത്യ-വിന്‍ഡീസ് പരമ്പര റദ്ദാക്കി

നിത ലോക ടി20യ്ക്ക് മുമ്പ് വിന്‍ഡീസില്‍ നടക്കാനിരുന്ന ഇന്ത്യ-വിന്‍ഡീസ് ടി20 പരമ്പര റദ്ദാക്കി. ജൂലൈയിലാണ് ബിസിസിഐ മൂന്ന് ടി20 മത്സരങ്ങള്‍ ഒക്ടോബര്‍ അവസാന വാരം കളിക്കാമെന്ന പദ്ധതി മുന്നോട്ട് വയ്ക്കുന്നത്.

എന്നാല്‍ ഇരു ബോര്‍ഡുകളും തമ്മില്‍ കൂടുതല്‍ ധാരണയാകാഞ്ഞതുമാണ് പരമ്പരയില്‍ അനിശ്ചിതത്വം സൃഷ്ടിക്കുവാന്‍ ഇടയാക്കിയത്. ഒക്ടോബര്‍ 27നു കരീബിയന്‍ ദ്വീപുകളിലേക്ക് യാത്രയാകുന്ന ഇന്ത്യന്‍ ടീം ഇനി അതിനു മുമ്പായി പത്ത് ദിവസത്തെ ക്യാമ്പില്‍ മുംബൈയില്‍ വെച്ച് ഒത്തു ചേരുമെന്നാണ് അറിയുന്നത്. നവംബര്‍ നാലിനു വിന്‍ഡീസിനെതിരെയും നവബര്‍ ഏഴിനു ഇംഗ്ലണ്ടിനെതിരെയുമാണ് ഇന്ത്യയുടെ രണ്ട് സന്നാഹ മത്സരങ്ങള്‍. ഗ്രൂപ്പ് ബിയില്‍ ഓസ്‌ട്രേലിയ, അയര്‍ലണ്ട്, പാക്കിസ്ഥാന്‍, ന്യൂസിലാണ്ട് എന്നിവര്‍ക്കൊപ്പമാണ് ഇന്ത്യ സ്ഥിതി ചെയ്യുന്നത്.

Top