ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പര; ബുധനാഴ്ച തുടക്കം

ന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് ബുധനാഴ്ച തുടക്കം കുറിക്കും. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം തുടങ്ങുക. ഇന്ത്യയില്‍ ജിയോ സിനിമയിലും ഫാന്‍കോഡ് ആപ്പിലും മത്സരം ലൈവ് സ്ട്രീമിംഗുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള പരമ്പരയില്‍ ജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ ലക്ഷ്യമിടുന്നില്ല. ഡൊമനിക്കയിലെ വിന്‍സ്ഡര്‍ പാര്‍ക്കിലാണ് മത്സരം.

പരമ്പരാഗതമായി പേസ് ബൗളര്‍മാരെ തുണക്കുന്നതാണ് വിന്‍ഡ്‌സര്‍ പാര്‍ക്കിലെ പിച്ചിന്റെ സ്വഭാവം. ആദ്യ മൂന്ന് ദിനവും പേസര്‍മാര്‍ക്ക് ആനുകൂല്യം ലഭിക്കുന്ന പിച്ചില്‍ അവസാന രണ്ട് ദിനം സ്പിന്നര്‍മാര്‍ക്കും സഹായം ലഭിക്കും. ടോസ് നേടുന്ന ടീം ബൗളിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത രണ്ടും മൂന്നും ദിനങ്ങളാണ് ബാറ്റിംഗിന് ഏറ്റവും അനുകൂലമായ സാഹചര്യം.

Top