ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന പോരാട്ട വേദിയാവുന്നത്‌ കൊച്ചി

kaloor-stadium

തിരുവനന്തപുരം : ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരം കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനം. ഒക്ടോബര്‍ 31 ന് തിരുവനന്തപുരം ഗ്രീഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് അറിയിച്ചിരുന്ന മത്സരം കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. കേരളപിറവി ദിനമായ നവംബര്‍ ഒന്നിനാണ് മത്സരം.

തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡില്‍ അടുത്തിടെ ഇന്ത്യ ന്യൂസിലന്‍ഡ് ട്വന്റി20 മത്സരം നടന്നതിനാലാണ് കൊച്ചിക്ക് നറുക്ക് വീണത്. കേരളാ ക്രിക്കറ്റ് അസോസിയേഷനും ഗ്രേറ്റര്‍ കൊച്ചി ഡവലപ്‌മെന്റ് അതോറിറ്റിയും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് മത്സര വേദി കൊച്ചിയിലേക്ക് മാറ്റാന്‍ തീരുമാനമായത്. 2017 ലാണ് കേരളം അവസാനമായി രാജ്യാന്തര മത്സരത്തിന് വേദിയായത്.

Top