കൊച്ചിയിലെ ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിനം: ഔദ്യോഗിക വിശദീകരണവുമായി ബ്ലാസ്‌റ്റേഴ്‌സ് മാനേജ്മന്റ്

Kerala blasters

കൊച്ചി : ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മത്സരം നടത്താന്‍ തീരുമാനിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കിടെ ഔദ്യോഗിക വിശദീകരണവുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് മാനേജ്മന്റ് രംഗത്ത്.

കൊച്ചി സ്‌റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം നടത്തിയാല്‍ ഗ്രൗണ്ടിന് സംഭവിച്ചേക്കാവുന്ന കേടുപാടുകളെ കുറിച്ചുള്ള ഉത്കണ്ഠ കേരള ബ്ലാസ്‌റ്റേഴ്‌സ് മാനേജ്മന്റ് ജി.സി.ഡി.എയെ അറിയിച്ചിരുന്നു എന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് പത്ര കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെയും ഫുട്‌ബോള്‍ ആരാധകരുടെയും വികാരങ്ങളെ മാനിച്ചുകൊണ്ട് ക്രിക്കറ്റ് മത്സരം തിരുവനന്തപുരം കാര്യവട്ടത്തുള സ്‌പോര്‍ട്‌സ് ഹബ്ബില്‍ വെച്ച് നടത്തുന്നതാണ് നല്ലതെന്നും കേരള ബ്ലാസ്‌റ്റേഴ്‌സ് മാനേജ്മന്റ് പറയുന്നു.

ഐ.എസ് എല്‍ മത്സരങ്ങള്‍ നേരത്തെ നിശ്ചയിച്ചത് പോലെ നവംബറില്‍ നടക്കേണ്ടതുകൊണ്ടു തന്നെ ക്രിക്കറ്റ് മത്സരം തിരുവനന്തപുരത്ത് നടത്തുന്നതാണ് ഉചിതമെന്നും പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

മുപ്പതോളം ഐ എസ് എല്‍ മത്സരങ്ങള്‍ നടന്ന സ്‌റ്റേഡിയം ഫിഫ അണ്ടര്‍ 17 ലോകകപ്പിനായി കൂടുതല്‍ മികച്ചതാക്കിയതാണെന്നും ,ഈ വിവരങ്ങള്‍ എല്ലാം ജി.സി.ഡി.എ ചെയര്‍മാനെ അറിയിച്ചിട്ടുണ്ടെന്നും കുറിപ്പില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് വ്യക്തമാക്കുന്നു.

Top