ഇന്ത്യ – വെസ്റ്റിന്‍ഡീസ് പോരാട്ടം ഇന്ന്; വിജയ പ്രതീക്ഷയില്‍ കൊഹ്ലിയും ടീമും

പ്രോവിഡന്‍സ്: ഇന്ത്യ വെസ്റ്റിന്‍ഡീസ് ഒന്നാം ഏകദിനം ഇന്ന്. ട്വന്റി20 മത്സരങ്ങളില്‍ വിജയം കൊയ്ത് പിന്നാലെയെത്തുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരമാണിത്. കരീബിയന്‍ ദ്വീപായ ഗയാനയിലെ പ്രോവിഡന്‍സിലാണ് മത്സരം നടക്കുക.

വിരലിനേറ്റ പരിക്കുമായി ലോകകപ്പിനിടെ പാതിവഴിയില്‍ മടങ്ങിയ ശിഖര്‍ ധവാന്റെ തിരിച്ചുവരവാണ് ആരാധകരെ സന്തോഷിപ്പിക്കുന്ന മറ്റൊരു വാര്‍ത്ത. ധവാന്‍ ഓപണറുടെ റോള്‍ വീണ്ടുമേറ്റെടുക്കുമെന്നാണ് സൂചന. അതോടെ, ലോകേഷ് രാഹുല്‍ നാലാം സ്ഥാനത്തേക്ക് മടങ്ങും. കേദാര്‍ ജാദവ്, ഋഷഭ് പന്ത് എന്നിവരാകും അഞ്ച്, ആറ് സ്ഥാനങ്ങളില്‍. മധ്യനിരയിലെ അവസാന സ്ഥാനം മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍ എന്നിവരിലൊരാളും സ്വന്തമാക്കുന്നതോടെ ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പ് ശക്തമാകും.

തുടര്‍ച്ചയായ മൂന്ന് ട്വന്റി20കളിലും പുതിയ പന്തെടുത്ത ഭുവനേഷ് കുമാറിന് ഏകദിനത്തില്‍ വിശ്രമം അനുവദിക്കുമെന്നാണ് സൂചന. പകരം മുഹമ്മദ് ഷമി തുടങ്ങുമെന്നാണ് സൂചന. ട്വന്റി20യില്‍ അരങ്ങേറ്റം ആഘോഷമാക്കിയ നവ്ദീപ് സെയ്‌നി ഏകദിനത്തിലും ആദ്യമായി അങ്കം കുറിക്കും.

Top