വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 297ന് പുറത്തായി

നോര്‍ത്ത് സൗണ്ട്: വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ആദ്യ ഇന്നിംഗ്‌സില്‍ 297 റണ്‍സിന് പുറത്തായി.

203/6 എന്ന നിലയ്ക്ക് രണ്ടാം ദിവസം കളി തുടങ്ങിയ ഇന്ത്യയ്ക്ക് 94 റണ്‍സും കൂടി ചേര്‍ക്കാനാണ് സാധിച്ചത്. രവീന്ദ്ര ജഡേജയാണ് ഇന്ത്യയെ 297ല്‍ എത്തിച്ചത്. ജഡേജ 112 പന്തുകളില്‍ നിന്ന് 58 റണ്‍സാണ് നേടിയത്.

എന്നാല്‍ ഋഷഭ് പന്തിന് നാലു റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചത്. എന്നാല്‍, പിന്നാലെ എത്തിയ ഇഷാന്ത് ശര്‍മ ജഡേജയ്ക്ക് മികച്ച പിന്തുണ തന്നെ നല്‍കി. 62 പന്തുകള്‍ നേരിട്ട ഇഷാന്ത് 19 റണ്‍സ് നേടി. നേരത്തെ, ടോസ് നേടിയ വിന്‍ഡീസ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.

ഇന്ത്യ തുടക്കമിട്ടത് തന്നെ തകര്‍ച്ചയോടെ ആയിരുന്നു. 35ാം ഓവറിന്റെ നാലാം പന്തില്‍ 93 റണ്‍സിനിടെ നാല് മുന്‍നിര വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

Top