വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനം ഇന്ന്

വെസ്റ്റ് ഇൻഡീസും ഇന്ത്യയും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാം മത്സരം ഇന്ന്. ട്രിനിഡാഡിലെ ക്വീൻസ് പാർക്ക് ഓവലിൽ ഇന്ത്യൻ സമയം രാത്രി 7 മണിക്ക് മത്സരം ആരംഭിക്കും. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പര തൂത്തുവാരാനാണ് ഇന്ന് ഇറങ്ങുക. അതേസമയം, ഒരു കളിയെങ്കിലും ജയിക്കുകയെന്നതാണ് വെസ്റ്റ് ഇൻഡീസിൻ്റെ ലക്ഷ്യം.

ആവേശം നിറഞ്ഞതായിരുന്നു രണ്ട് മത്സരങ്ങളും. രണ്ട് കളിയും അവസാന ഓവർ വരെ നീണ്ടു. ആദ്യ മത്സരത്തിൽ 3 റൺസിനും രണ്ടാം മത്സരത്തിൽ 2 വിക്കറ്റിനുമായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യ കളിയിൽ മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണിൻ്റെ ഒരു സേവ് നിർണായകമായപ്പോൾ രണ്ടാമത്തെ കളിയിൽ താരം ഏകദിന കരിയറിലെ ആദ്യ ഫിഫ്റ്റി നേടി.

Top