ഇന്ത്യ – വിന്‍ഡീസ് മൂന്നാം ഏകദിനം ഇന്ന് പുണെയില്‍ ; കരുതലോടെ ഇന്ത്യ

പൂനെ : ഇന്ത്യ -വിന്‍ഡീസ് മൂന്നാം ഏകദിനം ഇന്ന്. രണ്ടാം ഏകദിനത്തില്‍ ഒരു റണ്‍ അകലെ നഷ്ടമായ വിജയത്തിന്റെ നിരാശയില്‍ ഇന്ത്യയും രണ്ടാം നിര താരങ്ങളുമായെത്തി പൊരുതി നേടിയ സമനിലയുടെ തിളക്കത്തില്‍ വിന്‍ഡീസും ഇന്നിറങ്ങുമ്പോള്‍ ഇരുകൂട്ടരുടെയും പ്രശ്‌നവും ഒന്നുതന്നെയാണ്, ബോളിങ്ങിലെ ദൗര്‍ബല്യം!

പിഴവുകള്‍ തിരുത്തി അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ലീഡ് ഉയര്‍ത്താനാണ് ആദ്യ മത്സരം ജയിച്ച ഇന്ത്യ ഇറങ്ങുന്നത്. ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നീ പേസര്‍മാരുടെ തിരിച്ചുവരവ് ഇന്ത്യക്ക് കരുത്താകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

താരതമ്യേന ദുര്‍ബലം എന്നു വിലയിരുത്തപ്പെട്ട വിന്‍ഡീസ് ആദ്യ രണ്ടു കളികളിലും 300 റണ്‍സിനു മേല്‍ സ്‌കോര്‍ ചെയ്തതോടെയാണു സിലക്ടര്‍മാര്‍ ടീം ലൈനപ്പ് ശക്തിപ്പെടുത്തിയത്. അഞ്ചു മല്‍സര പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലാണ്.

ടീം ഇന്ത്യ : കൊഹ്‌ലി (ക്യാപ്റ്റന്‍), രോഹിത്, ധവാന്‍, റായുഡു, പന്ത്, ധോണി, ജഡേജ, കുല്‍ദീപ്, ചാഹല്‍, ഭുവനേശ്വര്‍, ബുമ്ര, ഖലീല്‍, ഉമേഷ്, രാഹുല്‍, മനീഷ് പാണ്ഡെ.

Top