രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വിന്‍ഡീസിനു മൂന്ന് വിക്കറ്റ് നഷ്ടം

ഹൈദരാബാദ്: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് ഒന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 86/3 എന്ന നിലയിലാണ്.

ക്രെയിഗ് ബ്രാത്‌വൈറ്റ്(14), കീറണ്‍ പവല്‍(22), ഷായി ഹോപ്(36) എന്നിവരെ ടീമിനു നഷ്ടമായി. ഷിമ്രണ്‍ ഹെറ്റ്മ്യര്‍ 10 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നു. ഇന്ത്യയ്ക്ക് വേണ്ടി ആര്‍.അശ്വിന്‍, കുല്‍ദീപ് യാദവ്, ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

രണ്ടു മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റ് വിജയിച്ച ഇന്ത്യ മുന്നിലാണ്. മുഹമ്മദ് ഷമിക്ക് പകരം ഷര്‍ദുല്‍ ഠാക്കൂറിന് അവസരം നല്‍കിയാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങിയിരിക്കുന്നത്. വിന്‍ഡീസ് നിരയിലേക്ക് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ തിരിച്ചെത്തിയിട്ടുണ്ട്. പരിക്ക് മൂലം ആദ്യ ടെസ്റ്റില്‍ ഹോള്‍ഡര്‍ കളിച്ചിരുന്നില്ല.

Top