ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ഏകദിനം നാളെ; ജയിച്ചാൽ ഇന്ത്യക്ക് കിരീടം

ന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഏകദിനം നാളെ നടക്കും. അഹ്‌മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഉച്ചക്ക് 1.30നാണ് മത്സരം. ഏറെക്കുറെ പൂര്‍ണമായ രീതിയില്‍ ആദ്യ കളി സ്വന്തമാക്കിയ ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റമേ ഉണ്ടാവാനിടയുള്ളൂ. ആദ്യ ഏകദിനത്തില്‍ വിജയിച്ച ഇന്ത്യക്ക് നാളത്തെ മത്സരത്തില്‍ കൂടി വിജയിച്ചാല്‍ പരമ്പര നേടാനാവും.

ആദ്യ മത്സരത്തില്‍ രോഹിതിനൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്ത ഇഷന്‍ കിഷന്‍ നാളെ പുറത്തിരിക്കും. ടീം സെലക്ഷന് ലഭ്യമായ ലോകേഷ് രാഹുല്‍ പകരം ഓപ്പണറാവും.

രോഹിത് ശര്‍മ്മ എന്തുകൊണ്ട് മികച്ച ക്യാപ്റ്റനാവുന്നു എന്നതിന്റെ കൃത്യമായ ഉത്തരമാണ് കഴിഞ്ഞ കളിയില്‍ ലഭിച്ചത്. കൃത്യതയോടെ നടത്തിയ ബൗളിംഗ് ചേഞ്ചുകളും ഡിആര്‍എസിലൂടെ നേടിയെടുത്ത വിക്കറ്റും ഫീല്‍ഡ് പ്ലേസ്‌മെന്റുകളുമൊക്കെ രോഹിതിലെ നല്ല നായകനെ അടയാളപ്പെടുത്തി.

 

Top