ഇന്ത്യ- വെസ്റ്റ് ഇൻഡീസ് രണ്ടാം ഏകദിനം ഇന്ന്

വെസ്റ്റ് ഇൻഡീസും ഇന്ത്യയും തമ്മിലുള്ള രണ്ടാം ഏകദിന മത്സരം ഇന്ന്. ഇന്ത്യൻ സമയം രാത്രി 7 മണിക്കാണ് മത്സരം. ആവേശകരമായ ആദ്യ മത്സരം മൂന്ന് റൺസിനു വിജയിച്ച ഇന്ത്യയ്ക്ക് ഈ മത്സരം കൂടി വിജയിക്കാനായാൽ പരമ്പര സ്വന്തമാക്കാനാവും.

കരിയറിലെ രണ്ടാം ഏകദിനം മാത്രം കളിച്ച സഞ്ജു 18 പന്തുകളിൽ 12 റൺസ് മാത്രമെടുത്ത് പുറത്തായിരുന്നു. ഇന്ത്യയുടെ നാലാം നമ്പറിൽ സ്ഥാനമുറപ്പിക്കാനുള്ള സാധ്യതകളാണ് സഞ്ജുവിന് ഇതോടെ നഷ്ടമായത്. ഇന്നത്തെ മത്സരത്തിൽ കൂടി നിരാശപ്പെടുത്തിയാൽ സഞ്ജുവിന് ഇനി ഏകദിന ടീമിൽ ഇടം ലഭിക്കാൻ ഏറെ ബുദ്ധിമുട്ടാവും. മധ്യനിരയിൽ ഇടംകയ്യൻ ബാറ്ററെ പരീക്ഷിക്കാൻ ഇന്ത്യ തീരുമാനിച്ചാൽ സഞ്ജുവിനു പകരം ഇഷാൻ കിഷൻ കളിക്കും. അങ്ങനെയെങ്കിൽ കിഷൻ മൂന്നാം നമ്പറിലും ശ്രേയസ് നാലാം നമ്പറിലും സൂര്യ അഞ്ചാം നമ്പറിലുമാവും ഇറങ്ങുക.

വിൻഡീസ് നിരയിൽ മാറ്റങ്ങളുണ്ടായേക്കില്ല. ജേസൻ ഹോൾഡർ കൊവിഡ് ബാധിച്ച് പുറത്തായതിനാൽ ഏറ്റവും ബാലൻസ്ഡായ ടീമിനെയാണ് കഴിഞ്ഞ കളിയിൽ വിൻഡീസ് അണിനിരത്തിയത്.

 

Top