ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ടി20; നാളെ ഏഴുമണിക്ക് ഹൈദരാബാദില്‍ തുടക്കം

ന്ത്യ വെസ്റ്റ് ഇന്‍ഡീസ് ടി20 നാളെ വൈകീട്ട് ഏഴുമണിക്ക് ഹൈദരാബാദില്‍ തുടക്കമാകും. പരമ്പരയിലെ ആദ്യ മത്സരം ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആണ് നടക്കുക. എട്ടിന് കാര്യവട്ടത്താണ് രണ്ടാം ടി20 മത്സരം നടക്കുന്നത്.

ബംഗ്ലാദേശിനെതിരായ ടി20യില്‍ കൊഹ്‌ലി തിരിച്ചെത്തിയതോടെ ഇന്ത്യയുടെ ടീമിന് കൂടുതല്‍ കരുത്ത് പകരുന്നതായിരിക്കും. ടീമിലെത്തിയ മലയാളി താരം സഞ്ജു സാംസണ് കളിക്കാന്‍ അവസരം ലഭിക്കാന്‍ സാധ്യതയുണ്ട്.

ടി20യില്‍ പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസിനെ കീറണ്‍ പൊള്ളാര്‍ഡാണ് നയിക്കുക. വെസ്റ്റ് ഇന്‍ഡീസിന്റെ പക്കല്‍ നിലവിലെ ടി20 ലോകചാമ്പ്യന്മാരായ നിരവധി താരങ്ങളുണ്ട്.

ടി20 പരമ്പരയില്‍ മറ്റു മത്സരങ്ങള്‍ എട്ടിന് കാര്യവട്ടത്തും 11ന് മുംബൈയിലും വച്ച് നടക്കുന്നതായിരിക്കും.

Top