ട്വന്റി20 പരമ്പര; 2-2ന് ഒപ്പമെത്തി ഇന്ത്യ

രാജ്‌കോട്ട്: സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പരയിൽ 2-2 ഒപ്പമെത്തി ഇന്ത്യ. രാജ്‌കോട്ടിൽ നടന്ന നാലാം ട്വന്റി20യിൽ 82 റൺസിനാണ് ഇന്ത്യയുടെ ജയം. ദിനേശ് കാർത്തിക്കിന്റെ ബാറ്റിങ്ങും പ്ലേയിങ് ഇലവനിലെ സ്ഥാനം നഷ്ടപ്പെടും എന്ന നിലയിൽ നിൽക്കെ 4 വിക്കറ്റ് വീഴ്ത്തിയ ആവേശ് ഖാനുമാണ് ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ചത്.

ഇന്ത്യ മുൻപിൽ വെച്ച 170 റൺസ് പിന്തുടർന്ന സൗത്ത് ആഫ്രിക്കയ്ക്ക് 16.5 ഓവറിൽ 87 റൺസ് മാത്രമാണ് കണ്ടെത്താനായത്. ബവുമ റിട്ടയേർഡ് ഹർട്ടായതും ഡികോക്ക് റൺഔട്ടായതും സൗത്ത് ആഫ്രിക്കയെ പിന്നോട്ടടിച്ചു. അപകടകാരികളാള പ്രിടോറിയസിനേയും ദുസനേയും ആവേശ് ഖാൻ മടക്കി. ദുസനേയും ജസൻസെനേയും കേശവ് മഹാരാജിനേയും തന്റെ ഒരോവറിലാണ് ആവേശ് ഖാൻ മടക്കിയത്. ക്ലാസെൻ ചഹലിന്റെ പന്തിൽ വിക്കറ്റിന് മുൻപിൽ കുടുങ്ങി മടങ്ങി. ഡേവിഡ് മില്ലറെ ഹർഷൽ പട്ടേലും മടക്കി.

Top