ഇന്ത്യയെ വിമര്‍ശിച്ച് അന്താരാഷ്ട്ര മാധ്യമമായ വാഷിങ്ടൺ പോസ്റ്റ്

വാഷിങ്ടൺ: കൊവിഡ് സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യ സോഷ്യൽമീഡിയ കമ്പനികളെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമമായ വാഷിങ്ടൺ പോസ്റ്റ്. കൊവിഡ് തീവ്രതയെക്കുറിച്ച് ചർച്ചചെയ്യുന്നത് ഇല്ലാതാക്കാൻ ഇന്ത്യ സമൂഹമാധ്യമങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുകയാണ്, ഇക്കാര്യത്തിൽ ഫേസ്ബുക്കും ട്വിറ്ററും ഉറച്ച നിലപാട് സ്വീകരിക്കണം, യുഎസ് ഇവരെ പിന്തുണയ്ക്കണം എന്നും വാഷിങ്ടൺ പോസ്റ്റ് എഡിറ്റോറിയലിലൂടെ പറഞ്ഞു.

കൊവിഡ് ഭീകരതയെക്കുറിച്ച് തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകൾക്കെതിരെ ഇന്ത്യ ട്വിറ്ററിനോട് നടപടി ആവശ്യപ്പെട്ടെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വാഷിങ്ടൺ പോസ്റ്റ് പ്രതികരണം രേഖപ്പെടുത്തിയത്.

Top