ഇന്ത്യക്കെതിരായ രണ്ട് ടെസ്റ്റ് പരമ്പരയ്ക്കുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു

കിംഗ്സ്റ്റണ്‍: ഇന്ത്യക്കെതിരായ രണ്ട് ടെസ്റ്റ് പരമ്പരയ്ക്കുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു.

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന പരമ്പരയിലെ ആദ്യ മത്സരം ഒക്ടോബര്‍ നാലിന് ആരംഭിക്കും.

15 അംഗ ടീമില്‍ ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്‍ ഡെവോണ്‍ സ്മിത്തിനെ ഉള്‍പ്പെടുത്തിയില്ല. ഇതിനു പകരം സുനില്‍ അബ്രിസിനെ ഉള്‍പ്പെടുത്തി. പേസര്‍ അല്‍സാരി ജോസഫിനെ ടീമിലേക്കു തിരിച്ചുവിളിച്ചു. സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ദേവേന്ദ്ര ബിഷു വിനൊപ്പം ജോമെല്‍ വാരികനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വിന്‍ഡീസിന്റെ പര്യടനത്തില്‍ രണ്ടു ടെസ്റ്റിനു പുറമെ അഞ്ച് ഏകദിനവും മൂന്ന് ട്വന്റി 20യുമുണ്ട്.

Top