വിന്‍ഡീസിനെതിരായ ഏകദിനം; ഇന്ത്യക്ക് ബാറ്റിങ്ങ്, സഞ്ജു ടീമിൽ

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് ബാറ്റിങ്ങ്. ധവാനൊപ്പം ശുഭ്മാൻ ​ഗിൽ ഓപ്പൺ ചെയ്യും. ശ്രയസ്സ് അയ്യറും സൂര്യകുമാർ യാദവും ടീമിലുണ്ട്.സഞ്ജു ആണ് വിക്കറ്റ് കീപ്പർ. ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ നിക്കോളാസ് പുരാൻ ബൗളിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. മലായാളി താരം സഞ്ജു സാംസൺ ടീമിലിടം നേടി. മുഹമ്മദ് സിറാജ്, യുസ് വേന്ദ്ര ചാഹൽ, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് ബൗളർമാർ.ഇഷാൻ കിഷൻ ടീമിലില്ല.

Top