ഏകദിന പരമ്പര; വിന്‍ഡീസ് ഓപ്പണര്‍ പവലിന് അര്‍ധ സെഞ്ചുറി

ഗുവാഹത്തി: ഗുവാഹത്തിയില്‍ ഇന്ത്യയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ വിന്‍ഡീസ് ഓപ്പണര്‍ കീറാന്‍ പവലിന് അര്‍ധ സെഞ്ചുറി. 36 പന്തില്‍ ആറ് ബൗണ്ടറികളും രണ്ട് സിക്‌സുകളും അടക്കമാണ് പവല്‍ അമ്പത് തികച്ചത്. എന്നാല്‍ അര്‍ദ്ധ സെഞ്ചുറിക്ക് പിന്നാലെ പവലിനെ വ്യക്തിഗത സ്‌കോര്‍ 51ല്‍ നില്‍ക്കേ ഖലില്‍ പുറത്താക്കി. തൊട്ടടുത്ത ഓവറില്‍ അക്കൗണ്ട് തുറക്കും മുന്‍പ് സാമുവല്‍സിനെ ചാഹലും മടക്കി.

തൊട്ടടുത്ത ഓവറില്‍ സാമുവല്‍സിനെ ചാഹല്‍ എല്‍ബിയില്‍ കുരുക്കി. രണ്ടു പന്തു മാത്രം നീണ്ട ഇന്നിങ്‌സിനൊടുവിലാണ് സംപൂജ്യനായി സാമുല്‍സ് കൂടാരം കയറിയത്. സ്‌കോര്‍ 19ല്‍ നില്‍ക്കെ ഒന്‍പതു റണ്‍സുമായി അരങ്ങേറ്റ താരം ചന്ദര്‍പോള്‍ ഹംരാജാണ് ആദ്യം പുറത്തായത്. 15 പന്തില്‍ രണ്ടു ബൗണ്ടറി സഹിതം ഒന്‍പതു റണ്‍സെടുത്ത ഹേംരാജിനെ മുഹമ്മദ് ഷമിയാണ് പുറത്താക്കിയത്.

Top