ഇന്ത്യക്ക് തിരിച്ചടി ;വിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തിന് മുമ്പ് ദീപക് ചാഹറിന് പരിക്ക്

വിശാഖപട്ടണം; പേസ് ബൗളര്‍ ദീപക് ചാഹറിന് പരിക്കേറ്റതിനാല്‍ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല എന്ന് റിപ്പോര്‍ട്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ നിര്‍ണായകമായ മൂന്നാം മത്സരത്തിനിറങ്ങും മുമ്പാണ് ഇന്ത്യക്ക് തിരിച്ചടി കിട്ടിയിരിക്കുന്നത്.

രണ്ടാം ഏകദിനത്തിനിടെയാണ് ചാഹറിന് പുറം വേദന അവുഭവപ്പെട്ടത്. ചാഹറിന് പകരക്കാരനായി നവദീപ് സെയ്‌നിയെ ടീമില്‍ ഉള്‍പ്പെടുത്തി.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കളിച്ച ചാഹര്‍ റണ്‍ നിയന്ത്രിക്കുന്നതില്‍ മിടുക്ക് കാട്ടിയിരുന്നു. വിന്‍ഡീസിനെതിരായ ടി20 പരമ്പരക്കിടെ പരിക്കേറ്റ് ഭുവനേശ്വര്‍ കുമാര്‍ പുറത്തായതിന് പിന്നാലെയാണ് മികച്ച ഫോമിലുള്ള ചാഹറും പരിക്കേറ്റ് പുറത്തുപോകുന്നത്.

ഏകദിന പരമ്പരയിലെ ആദ്യ മത്സരം വെസ്റ്റ് ഇന്‍ഡീസ് ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യയാണ് ജയിച്ചത്.

Top