വിരാട് കൊഹ്ലി തിരിച്ചെത്തി, വെസ്റ്റ് ഇന്‍ഡീസിനെതിരായ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: വെസ്റ്റ് ഇന്‍ഡിസിനെതിരായ ആദ്യ രണ്ട് ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഏഷ്യന്‍ കപ്പില്‍ നിന്നും വിശ്രമിച്ച നായകന്‍ വിരാട് കൊഹ്ലി ടീമില്‍ തിരിച്ചെത്തിയപ്പോള്‍ യുവതാരം ഋഷഭ് പന്തിനേയും പതിനാലംഗ ടീമില്‍ ഉള്‍പ്പെടുത്തി.

ഏഷ്യാ കപ്പിനിടെ പരിക്കേറ്റ കേദാര്‍ ജാദവിനേയും ഹര്‍ദ്ദിക് പാണ്ഡ്യയേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ദിനേശ് കാര്‍ത്തിക്കിനും സ്ഥാനം ലഭിച്ചിട്ടില്ല. വിന്‍ഡീസിനെതിരായ ആദ്യ രണ്ട് ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീം: .വിരാട് കൊഹ്ലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ(വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, അംബാട്ടി റായിഡു, മനീഷ് പാണ്ഡെ, എം.എസ് ധോണി, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷാമി, ഖലീല്‍ അഹമ്മദ്, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, സിദ്ദാര്‍ഥ് കൗള്‍.

Top