ശ്രേയസ് അയ്യരുടെ ഇന്നിങ്‌സിനെ പുകഴ്ത്തി ഇന്ത്യന്‍ നായകന്‍

വെസ്റ്റിന്‍ഡീസിന് എതിരായ ഏകദിന മത്സരത്തിന് ശേഷം ശ്രേയസ് അയ്യരുടെ ഇന്നിങ്‌സിനെ പുകഴ്ത്തി ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലി. മധ്യനിരയിലെ സ്ഥിരം സാന്നിധ്യമാവാന്‍ ശേഷിയുള്ള മികച്ച കളിക്കാരനാണ് ശ്രേയസ് അയ്യറെന്നും സമ്മര്‍ദ്ദഘട്ടത്തില്‍ ഏറെ ആത്മവിശ്വാസത്തോടെയാണ് അയ്യര്‍ ബാറ്റ് വീശിയതെന്നും കൊഹ്ലി പറഞ്ഞു.

‘സാഹചര്യത്തെ കുറിച്ച് വ്യക്തമായ ബോധം അയ്യര്‍ക്കുണ്ട്. കഴിഞ്ഞ രണ്ട് തവണ അവന്റെ കൂടെ ഞാന്‍ ക്രീസിലുണ്ടായിരുന്നു. കളിയോടുള്ള സമീപനം അംഗീകരിക്കാതെ വയ്യ’ കൊഹ്ലി പറഞ്ഞു

വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ 65 റണ്‍സായിരുന്നു അയ്യരുടെ സംഭാവന. രണ്ടാം ഏകദിനത്തില്‍ താരം 71 റണ്‍സും താരം നേടിയിരുന്നു.

ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ശ്രേയസ് അയ്യരെ ഉള്‍പ്പെടുത്താതിരുന്നത് വന്‍ ചര്‍ച്ചാ വിഷയമായിരുന്നു.

Top