ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി; രോഹിത് ശര്‍മ്മ പുറത്ത്

rohith sarma

വിശാഖട്ടണം: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. എട്ടു പന്തില്‍ നാല് റണ്‍സെടുത്ത ഓപ്പണര്‍ രോഹിത് ശര്‍മ്മയാണ് പുറത്തായത്. റോച്ചിന്റെ പന്തില്‍ ഹെറ്റ്‌മെയര്‍ ക്യാച്ചെടുക്കുകയായിരുന്നു.

വിശാഖപട്ടണത്ത് മുമ്പ് നടന്ന ഏഴ് ഏകദിനങ്ങളിലും ടോസ് നേടിയ ടീമാണ് വിജയിച്ചത്. അങ്ങനെയെങ്കില്‍ വിന്‍ഡീസിനെതിരേ തുടര്‍ച്ചയായ രണ്ടാം ജയം ഇന്ത്യക്ക് സ്വന്തമാക്കാം.

Top