ഇന്ത്യയ്‌ക്കെതിരായ ഹൈദരാബാദ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് 311ന് പുറത്ത്

ന്ത്യക്കെതിരായ ഹൈദരാബാദ് ടെസ്റ്റില്‍ വിന്‍ഡീസ് ഇന്നിംഗ്‌സ് 311 റണ്‍സില്‍ അവസാനിച്ചു. തലേ ദിവസത്തെ സ്‌കോറായ 295/7 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച വിന്‍ഡീസ് ഇന്നിംഗ്‌സിനു ഉമേഷ് യാദവ് ആണ് വിരാമം കുറിച്ചത്.

റോസ്റ്റണ്‍ ചേസിന്റെ സെഞ്ചുറി മാത്രമാണ് ഇന്ന് വെസ്റ്റ് ഇന്‍ഡീസിന് ആശ്വാസമായത്. 189 പന്തുകളില്‍നിന്നും 106 റണ്‍സാണ് റോസ്റ്റണ്‍ നേടിയത്. 8 റണ്‍സുമായി ജോമെല്‍ വാരിക്കന്‍ പുറത്താകാതെ നിന്നു.

ഇന്ത്യന്‍ ബൗളര്‍മാര്‍ നടത്തിയ ആക്രമണത്തില്‍ വിന്‍ഡീസിന്റെ മുന്‍നിര നേരത്തെ തകര്‍ന്നിരുന്നു. 113 റണ്‍സ് എടുക്കുന്നതിനിടെ അഞ്ച് ബാറ്റ്‌സ്മാരാണ് പവലിയനില്‍ തിരിച്ചെത്തിയത്. ആറ് വിക്കറ്റ് നേടിയെ ഉമേഷ് യാദവാണ് വിന്‍ഡീസിനെ തളച്ചത്. കുല്‍ദീപ് യാദവ് മൂന്നും അശ്വിന്‍ ഒരു വീക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 5 ഓവറില്‍ 43 റണ്‍സ് നേടിയിട്ടുണ്ട്. പൃഥ്വി ഷാ 20 റണ്‍സും ലോകേഷ് രാഹുല്‍ 4 റണ്‍സും നേടി ക്രീസില്‍ നില്‍ക്കുന്നു.

Top