ട്വന്റി- 20 ; വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് ജയം

കൊല്‍ക്കത്ത : വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ട്വന്റി20യില്‍ കടന്ന് കൂടി ഇന്ത്യ. 13 പന്തുകള്‍ ബാക്കിനില്‍ക്കെ വിന്‍ഡീസ് ഉയര്‍ത്തിയ 110 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ മറികടന്നു.

മുന്‍നിര ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കു തിളങ്ങാനാകാതിരുന്നതാണ് തുടക്കത്തില്‍ ഇന്ത്യയ്ക്കു തിരിച്ചടിയായത്. പക്ഷേ മധ്യനിര താരങ്ങള്‍ നിലയുറപ്പിച്ചതോടെ ഇന്ത്യ അഞ്ചു വിക്കറ്റിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു. 34 പന്തുകളില്‍ 31 റണ്‍സെടുത്ത ദിനേഷ് കാര്‍ത്തിക്കാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

ദിനേശ് കാര്‍ത്തിക്കും(31)ക്രുണാല്‍ പാണ്ഡ്യയും(21) ചേര്‍ന്ന് 17.5 ഓവറില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. വിന്‍ഡീസിനായി കാര്‍ലോസ് ബ്രാത്‌വൈറ്റ് മികച്ച സ്‌പെല്ലാണ് എറിഞ്ഞത്. വെറും 11 റണ്‍സ് വഴങ്ങി താരം 2 വിക്കറ്റാണ് തന്റെ നാലോവറില്‍ നിന്ന് നേടിയത്. ഒഷെയ്ന്‍ തോമസ് രണ്ട് വിക്കറ്റ് നേടി. 9 പന്തില്‍ നിന്ന് 21 റണ്‍സാണ് ക്രുണാല്‍ പാണ്ഡ്യ പുറത്താകാതെ നേടിയത്.

ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 20 ഓവറില്‍ 109/8 എന്ന സ്‌കോര്‍ മാത്രമാണ് നേടിയത്. ഫാബിയന്‍ അലന്‍(27), കീമോ പോള്‍(15*) എന്നിവരാണ് ടീമിനെ 109 റണ്‍സില്‍ എത്തിച്ചത്.

ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റും ക്രുണാല്‍ പാണ്ഡ്യ, ഖലീല്‍ അഹമ്മദ്, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Top