വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 മത്സരം, ഇന്ത്യയ്ക്ക് വന്‍ പരാജയം

ജമൈക്ക: വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് കനത്ത പരാജയം.

ഒന്‍പതു വിക്കറ്റിനാണ് വിന്‍ഡീസ് ഇന്ത്യയെ കശക്കിയെറിഞ്ഞത്. ഇന്ത്യ ഉയര്‍ത്തിയ 190 എന്ന മികച്ച സ്‌കോര്‍ 18.3 ഓവറില്‍ ലക്ഷ്യം മറികടന്നു. 62 പന്തില്‍ 125 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഇവാന്‍ ലൂയിസിന്റെ മിന്നും പ്രകടനമാണ് വിന്‍ഡീസിന് തിളക്കമാര്‍ന്ന വിജയം സമ്മാനിച്ചത്.

മര്‍ഡലോണ്‍ സാമുവല്‍സ് 36 റണ്‍സുമായി ലൂയിസിന് മികച്ച പിന്തുണ നല്‍കി.

Top