India vs West Indies 2nd Test Day 4 Highlights: Bowlers Put IND on Top on Rain-Hit Day

കിങ്സ്റ്റണ്‍ : കളിയില്‍ ബഹുദൂരം പിന്നിലായ വെസ്റ്റ് ഇന്‍ഡീസിനെ തല്‍ക്കാലം കാലാവസ്ഥ കാത്തു. ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 304 റണ്‍സിന്റെ ലീഡ് വഴങ്ങിയ ആതിഥേയരെ രക്ഷപ്പെടുത്തി നാലാംദിനം മഴയില്‍ കുതിര്‍ന്നു.

തലേന്നു വൈകിട്ട് ഇന്ത്യ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തതിനു പിന്നാലെയെത്തിയ മഴ ഒന്നു വിട്ടുമാറിയത് നാലാം ദിനം ഉച്ചയ്ക്കാണ്. മഴ മൂലം കളി തടസപ്പെട്ടു.

വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഇന്നിംഗ്‌സില്‍ ഒരു വിക്കറ്റിന് ആറു റണ്‍സെന്ന നിലയില്‍ എത്തിയപ്പോഴാണ് മഴ കളി തടസപ്പെടുത്തിയത്.

ഇഷാന്തിന്റെ പന്തില്‍ രാജേന്ദ്ര ചന്ദ്രിക ക്ലീന്‍ ബോള്‍ഡ്. 15.5 ഓവറില്‍ നാലു വിക്കറ്റിന് 48 റണ്‍സ് എന്ന നിലയിലാണ് അവരിപ്പോള്‍. ഒന്‍പതിന് 500 എന്ന കൂറ്റന്‍ സ്‌കോറിലാണ് ഇന്ത്യ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് നിര്‍ത്തിയത്.

കെ.എല്‍.രാഹുലിന്റെ സെഞ്ചുറിക്കു പിന്നാലെ അജിങ്ക്യ രഹാനെയും ഇന്ത്യയ്ക്കു വേണ്ടി സെഞ്ച്വറി തികച്ചു. മൂന്നാം ദിനം അഞ്ചിന് 358 എന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് പുനരാരംഭിച്ചത്. രാഹുല്‍ തുടങ്ങിവച്ചത് രഹാനെ അതുപോലെ ഏറ്റെടുത്തു. വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ രഹാനെയ്ക്കു മികച്ച പിന്തുണ നല്‍കി.

ആറാം വിക്കറ്റില്‍ 98 റണ്‍സാണ് ഇവര്‍ കൂട്ടിച്ചേര്‍ത്തത്. അര്‍ധ സെഞ്ചുറിക്കു മൂന്നു റണ്‍സകലെ സാഹ മടങ്ങിയതിനു ശേഷം അമിത് മിശ്രയായി രഹാനെയ്ക്കു കൂട്ട്. 116 പന്തില്‍ അഞ്ചു ഫോറുകള്‍ അടങ്ങുന്നതാണു സാഹയുടെ ഇന്നിങ്‌സ്.

മിശ്ര ഇറങ്ങിയതിനു ശേഷം ഇന്ത്യ എപ്പോള്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുമെന്നതു മാത്രമായി ചോദ്യം. ഒടുവില്‍ രഹാനെ അര്‍ഹിച്ച സെഞ്ചുറി നേടി. മിശ്രയും (21) ഷമിയും (പൂജ്യം) അടുത്തടുത്ത പന്തുകളില്‍ പുറത്തായതിനു ശേഷം ഉമേഷ് യാദവ് (19) രഹാനെയ്ക്കു മികച്ച പിന്തുണ നല്‍കി.

യാദവ് പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ കൃത്യം 500. പിന്നാലെ വിരാട് കോഹ്‌ലി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു

Top