ഇന്ത്യ-ശ്രീലങ്ക ഏകദിനം: രണ്ടാം മത്സരം ബുധനാഴ്ച മൊഹാലിയില്‍

മൊഹാലി: ഇന്ത്യ – ശ്രീലങ്ക ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരം ബുധനാഴ്ച മൊഹാലിയില്‍ നടക്കും. ആദ്യ മത്സരത്തില്‍ ശ്രീലങ്കയോട് പരാജയപ്പെട്ടതിനാല്‍ രണ്ടാം മത്സരം ഇന്ത്യയ്ക്ക് നിര്‍ണായകമാണ്.

മൊഹാലി ഏകദിനത്തില്‍ കൂടി തോറ്റാല്‍ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യയ്ക്ക് നഷ്ടമാകും.മാത്രമല്ല, സ്വന്തം നാട്ടില്‍ പരമ്പര നഷ്ടപ്പെടുത്തി എന്ന നാണക്കേടും ക്യാപ്റ്റന്‍സി അരങ്ങേറ്റത്തില്‍ രോഹിത് ശര്‍മയുടെ പേരിലാകും.

ആദ്യമത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയോട് 7 വിക്കറ്റിനാണ് പരാജയപ്പെട്ടത്. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി വിശ്രമം ചോദിച്ചുവാങ്ങിയതിനെ തുടര്‍ന്നാണ് രോഹിത് ശര്‍മ ഇന്ത്യയുടെ നായകനാകുന്നത്. എന്നാല്‍ കോഹ്‌ലിയുടെ അഭാവത്തില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര അമ്പേ തകര്‍ന്നുപോയി. വെറും 112 റണ്‍സിന് ഇന്ത്യ ഓളൗട്ടായി.

മറുവശത്ത് ശ്രീലങ്കയാകട്ടെ മികച്ച ആത്മവിശ്വാസത്തിലാണ്. സുരംഗ ലക്മലിന്റെ നേതൃത്വത്തില്‍ ഫാസ്റ്റ് ബൗളര്‍മാര്‍ കാണിക്കുന്ന മികവാണ് ശ്രീലങ്കയുടെ ആത്മവിശ്വാസത്തിന് പിന്നില്‍.

Top