സഞ്ജു സാംസണ്‍ എവിടെ? ആശങ്കയുമായി ആരാധകര്‍; സസ്‌പെന്‍സ് പൊളിച്ച് മായങ്ക്

പൂനെ: ഇന്ത്യന്‍ ടീം അംഗങ്ങള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍ അതില്‍ സഞ്ജു സാംസണെ കാണാത്തതിലായിരുന്നു ആരാധകരുടെ ആശങ്ക. ശ്രീലങ്കക്കെതിരായ ടി20 പരമ്പര നേടിയശേഷം കിരീടവുമായി ഇന്ത്യന്‍ ടീം അംഗങ്ങള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോഴാണ് സഞ്ജുവിനെ കാണാത്തതിലുള്ള ആശങ്ക ആരാധകര്‍ പ്രകടിപ്പിച്ചത്.

എന്നാല്‍ ഇതിലുള്ള സസ്‌പെന്‍സ് പൊളിച്ചത് ഇന്ത്യന്‍ ഓപ്പണറായ മായങ്ക് അഗര്‍വാളായിരുന്നു. ന്യൂസിലന്‍ഡ് പര്യടനത്തിന് പോവുന്ന ഇന്ത്യന്‍ എ ടീമിനൊപ്പം ചേരാനായി മത്സരം കഴിഞ്ഞ ഉടന്‍ സഞ്ജു ഡല്‍ഹിക്ക് വിമാനം കയറിയിരുന്നു.

ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട വിമാനത്തില്‍ നിന്ന് എടുത്ത വിമാന സെല്‍ഫിയാണ് മായങ്ക് പങ്കുവെച്ചത്. ഇതില്‍ സഞ്ജുവിനെ കണ്ടതോടെയാണ് ആരാധകര്‍ക്ക് ആശ്വാസമായത്.

Top