ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ ഇനി ഇന്ത്യന്‍ ദേശീയഗാനം മുഴങ്ങില്ല

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ്, ട്വന്റി-20, ഏകദിന പരമ്പരകള്‍ തുടങ്ങുമ്പോള്‍ ഓരോന്നിലെയും ആദ്യ മത്സരത്തില്‍ മാത്രമേ ദേശീയ ഗാനം മുഴങ്ങാവൂ എന്ന തീരുമാനവുമായി ലങ്കന്‍ ബോര്‍ഡ്.

പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പ് ഇന്ത്യന്‍ ദേശീയഗാനം മുഴങ്ങില്ല.

ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നയമാണ് പുതിയ തീരുമാനത്തിനു പിന്നില്‍. ടെസ്റ്റ്, ട്വന്റി-20, ഏകദിന പരമ്പരകള്‍ തുടങ്ങുമ്പോള്‍ ഓരോന്നിലെയും ആദ്യ മത്സരത്തില്‍ മാത്രമേ ദേശീയ ഗാനം മുഴങ്ങാവൂ എന്നാണ് ലങ്കന്‍ ബോര്‍ഡിന്റെ തീരുമാനം.

ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇരുരാജ്യങ്ങളുടെയും ദേശീയഗാനം ആലപിച്ചിരുന്നു. രണ്ടാം ടെസ്റ്റിലും മൂന്നാം ടെസ്റ്റിലും ഇതുണ്ടായില്ല. ധാംബുള്ളയില്‍ നടന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലും ദേശീയഗാനം ആലപിച്ചു. പരമ്പരയിലെ തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഇതുണ്ടാവില്ല.

ഇനി സെപ്റ്റംബര്‍ ആറിന് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ട്വന്റി-20യിലേ ഇനി ഇന്ത്യയുടെ ദേശീയ ഗാനം മുഴങ്ങൂ. അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്.

Top