ഇന്ത്യ- ശ്രീലങ്ക ടി20 പരമ്പര നാളെ ഗുവാഹത്തിയില്‍; കനത്ത സുരക്ഷ

ഗുവാഹത്തി: ഇന്ത്യ- ശ്രീലങ്ക ടി20 പരമ്പര നാളെ തുടങ്ങും. അസമിന്റെ തലസ്ഥാനമായ ഗുവാഹത്തിയില്‍ ബര്‍സാപര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. അതുകൊണ്ടുതന്നെ ബിസിസിഐ പ്രതിരോധത്തിലായിരിക്കുകയാണിപ്പോള്‍.

ഗുവാഹത്തിയില്‍ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങള്‍ നടക്കുന്നതിനാലാണ് ബിസിസിഐ പ്രതിരോധത്തില്‍ ആയിരിക്കുന്നത്. അതുകൊണ്ട് തന്നെ കനത്ത സുരക്ഷയാണ് സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്നത്. പോസ്റ്ററോ ബാനറുകളുമായി സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നത് അനുവദിക്കില്ലെന്ന് അസം ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് രമണ്‍ ദത്ത പറഞ്ഞു.

Top