ശ്രീലങ്കയ്ക്ക് ജയിക്കാന്‍ വേണ്ടത് 174 റണ്‍സ്; രോഹിതിന് അര്‍ധ സെഞ്ചുറി

ദുബായ്: ഏഷ്യാ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ ശ്രീലങ്കയ്ക്ക് വിജയലക്ഷ്യം 174 റൺസ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ 173 റൺസ് നേടി. അർധ സെഞ്ചുറി നേടിയ രോഹിത് ശർമയാണ് ടോപ് സ്‌കോറർ. രോഹിത് 41 പന്തിൽ നിന്ന് 72 റൺസ് നേടി. സൂര്യകുമാർ യാദവ് 34 റൺസ് നേടി. ഹാർദിക് പാണ്ഡ്യ, റിഷഭ് പന്ത് എന്നിവർ 17 റൺസ് വീതം നേടി.

രണ്ടാം ഓവറിൽ തന്നെ ഓപ്പണർ കെഎൽ രാഹുലിനെ (6) ഇന്ത്യയ്ക്ക് നഷ്ടമായി. താരത്തെ മഹീഷ് തീക്ഷണ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. പിന്നാലെ തൊട്ടടുത്ത ഓവറിൽ ഫോമിലുള്ള വിരാട് കോഹ് ലി റണ്ണൊന്നുമെടുക്കാതെ മടങ്ങി. ദിൽഷൻ മധുഷങ്കയുടെ പന്തിൽ വമ്പനടിക്ക് ശ്രമിച്ച കോഹ് ലി ബൗൾഡാകുകയായിരുന്നു.

Top