രണ്ടാം ഇന്നിങ്സിലും ഇന്ത്യക്ക് മോശം തുടക്കം; നിലവിൽ ഉള്ളത് 70 റൺസിന്റെ ലീഡ്

ദക്ഷിണാഫ്രിക്ക: ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സിലും വേഗത്തിൽ പുറത്തായി ഓപ്പണര്‍മാര്‍. ആദ്യ ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്കയെ 210 റൺസിന് പുറത്താക്കി ഇന്ത്യ 13 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് നേടിയത്. മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ 57/2 എന്ന നിലയിലാണ്.

10 റൺസ് നേടിയ കെഎൽ രാഹുലിനെ മാര്‍ക്കോ ജാന്‍സനും 7 റൺസ് നേടിയ മയാംഗ് അഗര്‍വാളിനെ കാഗിസോ റബാഡയുമാണ് പുറത്താക്കിയത്. 33 റൺസിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടുമായി വിരാട് കോഹ്‍ലി(14*) – ചേതേശ്വര്‍ പുജാര(9*) എന്നിവരാണ് ക്രീസിലുള്ളത്.

മത്സരത്തിൽ 70 റൺസിന്റെ ലീഡാണ് ഇന്ത്യയുടെ കൈവശമുള്ളത്.

Top