ഏകദിന പരമ്പര ; ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ്ങ് തകര്‍ച്ച, വിജയം ലക്ഷ്യമിട്ട് ഇന്ത്യ

india1

സെഞ്ചൂറിയന്‍: ഇന്ത്യയ്ക്ക് 119 റണ്‍സ് വിജയലക്ഷ്യം മുന്നോട്ട് വെച്ച് 32.2 ഓവറില്‍ 118 റണ്‍സിന് ദക്ഷിണാഫ്രിയ്ക്ക പുറത്ത്. ഇന്ത്യന്‍ ബൗളര്‍മാര്‍ ദക്ഷിണാഫ്രിക്കന്‍ നിരയെ വിക്കറ്റ് വീഴ്ത്തി കീഴ്‌പ്പെടുത്തുകയായിരുന്നു.

അഞ്ച് വിക്കറ്റെടുത്ത യുസ് വേന്ദ്ര ചാഹലും മൂന്നു വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവും ദക്ഷിണാഫ്രിക്കയെ കുറഞ്ഞ സ്‌കോറില്‍ തളക്കുകയായിരുന്നു. 39 റണ്‍സ് സ്‌കോര്‍ ബോര്‍ഡിലെത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ്ങില്‍ തകര്‍ച്ച നേരിടുകയായിരുന്നു. 23 റണ്‍സെടുത്ത ഹാഷിം അംലയെ ഭുവനേശ്വര്‍ കുമാറാണ് പുറത്താക്കിയത്.

51 റണ്‍സെടുക്കുന്നതിനിടയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് നാലു വിക്കറ്റ് നഷ്ടമായി. ഹാഷിം അംലയ്ക്കു പിന്നാലെ 12-ാം ഓവറിലെ അവസാന പന്തില്‍ ക്വിന്റണ്‍ ഡി കോക്കിനെ ചാഹല്‍ പുറത്താക്കി. പിന്നീട് ക്രീസിലെത്തിയ മര്‍ക്രാമിനെയും മില്ലറെയും കുല്‍ദീപ് യാദവ് പുറത്താക്കുകയായിരുന്നു.

എട്ടു റണ്‍സ് നേടി മര്‍ക്രാം പുറത്തുപോയപ്പോള്‍ റണ്‍സൊന്നും നേടാതെ മില്ലര്‍ ക്രീസ് വിട്ടു. ടോസ് നേടിയ ഇന്ത്യ ബോളിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഏകദിനത്തില്‍ വിജയിച്ച ഇന്ത്യ സെഞ്ചൂറിയന്‍ വിജയം ലക്ഷ്യമിട്ടാണ് ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിന് ഇറങ്ങിയിരിക്കുന്നത്. ധവാനും കോഹ്‌ലിയും രഹാനെയുമെല്ലാം ഫോമില്‍ തിരിച്ചെത്തിയത് ഇന്ത്യന്‍ ക്യാംപിന് ആത്മവിശ്വസം നല്‍കുന്നുണ്ട്.

Top