ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് തുടക്കമായി

തിരുവനന്തപുരം: ഇന്ത്യ- ദക്ഷിണാഫ്രിക്ക എ ടീമുകളുടെ ഏകദിന പരമ്പരയ്ക്ക് കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബില്‍ തുടക്കം. ടോസ് ലഭിച്ച ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. ആദ്യ മൂന്ന് മത്സരങ്ങളില്‍ ഇന്ത്യ എയെ മനീഷ് പാണ്ഡേ നയിക്കും.

അവസാന രണ്ട് മത്സരങ്ങളില്‍ മലയാളി താരം ശ്രേയസ് അയ്യരാണ് ടീമിനെ നയിക്കുക. മനീഷ് പാണ്ഡെയുടെ ടീമില്‍ ഇഷാന്‍ കിഷനും ശ്രേയസ് അയ്യരുടെ ടീമില്‍ മലയാളി താരം സഞ്ജു സാംസണുമാണ് വിക്കറ്റ് കീപ്പറാവുന്നത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി-20 പരമ്പരയ്ക്കുള്ള ടീമില്‍ ഇടംപിടിക്കണമെങ്കില്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് ഈ പരമ്പര നിര്‍ണായകമാണ്.

Top