ഇന്ത്യ – ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് ഇന്ന് തുക്കം; ടീമിനെ കെ എല്‍ രാഹുല്‍ നയിക്കും

ന്ത്യ – ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. ജൊഹാനസ്ബര്‍ഗില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി ആരംഭിക്കുക. ലോകകപ്പ് ഫൈനലിലെ പരാജയത്തിന് ശേഷമാണ് ഇന്ത്യ ആദ്യ ഏകദിനത്തിന് ഇറങ്ങുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവര്‍ ഉണ്ടാകില്ല. പകരം കെ എല്‍ രാഹുലിന്റെ നേതൃത്വത്തിലാണ് ടീം ദക്ഷിണാഫ്രിക്കയെ നേരിടാന്‍ ഇറങ്ങുന്നത്.

സഞ്ജു സാംസണും ടീമിലുണ്ടാകുമെന്നാണ് ക്യാപ്റ്റന്‍ രാഹുല്‍ നല്‍കുന്ന സൂചന. ഫിനിറഷറായ റിങ്കു സിംഗിനെയും പരിഗണിക്കുന്നുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി. റണ്ണൊഴുകുന്ന സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഏകദിനത്തിലെ ആദ്യ 400 റണ്ണും അത് പിന്തുടര്‍ന്ന് നേടിയതും ഇതേ സ്റ്റേഡിയത്തിലാണ്. വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ നടന്ന കഴിഞ്ഞ നാല് മത്സരങ്ങളില്‍ മൂന്നിലും ഒന്നാം ഇന്നിങ്സ് 300 കടന്നിരുന്നു. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയും തമ്മില്‍ ഇതുവരെ 91 ഏകദിനങ്ങള്‍ മത്സരിച്ചിട്ടുണ്ട്. 50 മത്സരങ്ങള്‍ ജയിച്ച ദക്ഷിണാഫ്രിക്കയ്ക്ക് മുന്‍തൂക്കം നല്‍കുന്നു. ഇന്ത്യ 38 മത്സരങ്ങളിലാണ് ജയിച്ചത്. 3 മത്സരങ്ങള്‍ ഉപേക്ഷിച്ചു. ദക്ഷിണാഫ്രിക്കന്‍ നിരയിലും മാറ്റമുണ്ട്. പരിക്കേറ്റ റബാഡയും നോര്‍കിയയും ടീമിലില്ല.

Top