ഇന്ത്യ- ദക്ഷിണാഫ്രിക്ക മത്സരം സമനിലയില്‍ കലാശിച്ചു; ഇന്ത്യ എയ്ക്ക് പരമ്പര

മൈസൂരു: ഇന്ത്യ എ- ദക്ഷിണാഫ്രിക്ക എ ടീമുകളുടെ മത്സരം സമനിലയില്‍ കലാശിച്ചു. ആദ്യ മത്സരത്തില്‍ വിജയിച്ച ഇന്ത്യ എയാണ് പരമ്പര സ്വന്തമാക്കിയത്. അവസാന ദിനം ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ സ്‌കോര്‍ 202ന് മൂന്ന വിക്കറ്റെന്ന നിലയില്‍ മത്സരം അവസാനിപ്പിക്കാന്‍ ഇരു ടീമിലെയും ക്യാപ്റ്റന്‍മാര്‍ തീരുമാനിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ആദ്യ ഇന്നിംഗ്‌സില്‍ 161 റണ്‍സുമായി സെഞ്ചുറി തികച്ച ഓപ്പണര്‍ എയ്ദിന്‍ മാര്‍ക്രമാണ് മാന്‍ ഓഫ് ദ മാച്ചായി.

ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണര്‍ പ്രിയങ്ക് പാഞ്ചല്‍ സെഞ്ചുറി (109) നേടി. കരുണ്‍ നായര്‍ 51 റണ്‍സുമായി പുറത്താകാതെ നിന്നു. ശുബ്മാന്‍ ഗില്ലില്‍ രണ്ടാം ഇന്നിംഗ്‌സില്‍ പൂജ്യത്തിന് പുറത്തായി. ഇന്ത്യ എ ഒന്നാം ഇന്നിംഗ്‌സ് 417, രണ്ടാം ഇന്നിംഗ്‌സ് 202ന് മൂന്ന് വിക്കറ്റ് ദക്ഷിണാഫ്രിക്ക എ ഒന്നാം ഇന്നിംഗ്‌സ് 400 എന്നിങ്ങനെയാണ് സ്‌കോര്‍ നില.

Top