ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി-20 മൂന്നാം ഏകദിനം ഇന്ന് രാത്രി 7 മണിക്ക്

ന്ത്യ-ദക്ഷിണാഫ്രിക്ക ടി-20 പരമ്പരയിലെ മൂന്നാം ഏകദിനം ഇന്ന് രാത്രി 7 മണിക്ക് നടക്കും. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലാണ്.

ക്യാപ്റ്റന്‍ വിരാട് കോലിയുടെ അര്‍ദ്ധസെഞ്ചുറിയിലൂടെ കഴിഞ്ഞ മത്സരത്തില്‍ ജയം കുറിച്ച ഇന്ത്യ ഈ മത്സരം കൂടി ജയിച്ച് പരമ്പര സ്വന്തമാക്കാനിറങ്ങുകയാണ്. അതേ സമയം, കളി ജയിച്ച് പരമ്പര സമനിലയാക്കുകയാണ് പ്രോട്ടീസിന്റെ ലക്ഷ്യം.

യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ഇരു ടീമുകളും കളത്തിലിറങ്ങുക. സുന്ദര്‍, ശ്രേയാസ് അയ്യര്‍, കൃണാല്‍ പാണ്ഡ്യ, ദീപക് ചഹാര്‍, നവ്ദീപ് സെയ്‌നി, ഖലീല്‍ അഹ്മദ്, രാഹുല്‍ ചഹാര്‍ തുടങ്ങിയ യുവതാരങ്ങളാണ് ഇന്ത്യന്‍ ടീമിലുള്ളത്. ജസ്പ്രീത് ബുംറയടക്കമുള്ള ഇന്ത്യന്‍ പേസര്‍മാര്‍ക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്. ബാറ്റിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ മാത്രമാണ് സീനിയര്‍ താരങ്ങളുള്ളത്.

മറുവശത്ത്, ഫാഫ് ഡുപ്ലെസിസില്‍ നിന്നും ക്വിന്റണ്‍ ഡികോക്കിയ ദക്ഷിണാഫ്രിക്കയും പുതുമുഖങ്ങളെയാണ് പരീക്ഷിച്ചിരിക്കുന്നത്. വാന്‍ ഡര്‍ ഡസന്‍, റീസ ഹെന്റിക്‌സ്, തെംബ ബവുമ, ജൂനിയര്‍ ദാല തുടങ്ങി നിരവധി യുവാക്കള്‍ പ്രോട്ടീസ് നിരയിലുണ്ട്.

Top