വീണ്ടും മഴ വില്ലനായി; ഇന്ത്യാ-പാക്ക് മത്സരം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

മാഞ്ചെസ്റ്റര്‍: പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ മഴ വീണ്ടും വില്ലനായി. മത്സരം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണിപ്പോള്‍ . ഇന്ത്യ ഉയര്‍ത്തിയ 337 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന പാക്കിസ്ഥാന്‍ 35 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെയാണ് വീണ്ടും മഴയെത്തിയത്.

അതേസമയം മഴ നിയമം പാക്കിസ്ഥാന് തലവേദനയാകും. 6 വിക്കറ്റുകള്‍ നഷ്ടപ്പെട്ട പാക്കിസ്ഥാന് ഈ സമയം മഴ നിയമപ്രകാരം മത്സരം കൈവിട്ടുപോകും. മഴ നിയമ പ്രകാരം വേണ്ട റണ്‍സിനെക്കാള്‍ 86 റണ്‍സിനു ഇപ്പോഴും പാക്കിസ്ഥാന്‍ പുറകില്‍ ആണ്

നേരത്തെ, ഇന്ത്യന്‍ ഇന്നിങ്‌സിനിടയിലും മഴ പെയ്തിരുന്നു. ഇമാം ഉള്‍ ഹഖ് (18 പന്തില്‍ ഏഴ്), ഫഖര്‍ സമാന്‍ (75 പന്തില്‍ 62), ബാബര്‍ അസം (57 പന്തില്‍ 48), മുഹമ്മദ് ഹഫീസ് (ഏഴു പന്തില്‍ ഒന്‍പത്), ശുഐബ് മാലിക്ക് (പൂജ്യം), ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദ് (30 പന്തില്‍ 12) എന്നിവരാണ് പാക്ക് നിരയില്‍ പുറത്തായത്. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ്, ഹാര്‍ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഒരു വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സെന്ന നിലയില്‍ നില്‍ക്കെ വെറും 12 റണ്‍സിനിടെയാണ് പാക്കിസ്ഥാന് നാലു വിക്കറ്റ് നഷ്ടമായത്.

Top