ന്യൂസിലാന്റിനെതിരായ പരാജയം; പൃഥ്വിയ്ക്കും മയാംഗ് അഗര്‍വാളിനും പിന്തുണയുമായി കോഹ്‌ലി

ന്യൂസിലാന്റിനെതിരായ പരാജയത്തിലും താരങ്ങള്‍ക്ക് പിന്തുണ നല്‍കി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഇന്ത്യയുടെ യുവ ഓപ്പണര്‍ പൃഥ്വി ഷായ്ക്ക് പിന്തുണയുമായാണ് വിരാട് കോഹ്‌ലി എത്തിയത്. വെല്ലിംഗ്ടണില്‍ ന്യൂസിലാന്റിനെതിരെ പൃഥ്വി 16, 14 എന്ന സ്‌കോറുകളാണ് നേടിയത്.

പൃഥ്വി ഇന്ത്യയ്ക്ക് പുറത്ത് വെറും രണ്ട് മത്സരങ്ങളാണ് കളിച്ചിട്ടുള്ളതെന്നും നാച്വറല്‍ സ്‌ട്രോക്ക് മേക്കറായ താരം അതിനാല്‍ തന്നെ റണ്‍സ് ഉടനെ കണ്ടെത്തുമെന്നും വിരാട് പറഞ്ഞു.

ഇരു ഇന്നിംഗ്‌സിലും മികച്ച പ്രകടനം പുറത്തെടുത്ത മയാംഗ് അഗര്‍വാളിനെയും കോഹ്‌ലി പ്രശംസിച്ചു. മയാംഗ് ആദ്യ ഇന്നിംഗ്‌സില്‍ 34 റണ്‍സും രണ്ടാം ഇന്നിംഗ്‌സില്‍ 51 റണ്‍സുമാണ് വെല്ലിംഗ്ടണില്‍ നേടിയത്.

Top