പ്രകൃതിയുടെ വികൃതിക്കും കീഴടക്കാനായില്ല ഇന്ത്യയുടെ കേരള മണ്ണിലെ വിജയത്തെ . .

തിരുവനന്തപുരം: രാജ്യം ഉറ്റുനോക്കിയ ട്വന്റി-20 യിലെ നിര്‍ണ്ണായക മത്സരത്തില്‍ ഇന്ത്യക്ക് വിജയം.

പ്രകൃതിയുടെ ‘കോപത്തിന് ‘ മുന്നിലും മുട്ടുമടക്കാതെ നടന്ന മത്സരത്തില്‍ 6 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്.

മഴ മൂലം എട്ടോവറായി ചുരുക്കിയ മത്സരത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി 67 റണ്‍സെടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ ന്യൂസിലൻഡ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സെടുത്ത് പരാജയം ഏറ്റുവാങ്ങുകയായിരുന്നു.

ജ​യ​ത്തോ​ടെ മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര 2-1 ന് ​ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി. ഡൽഹിയിൽ നടന്ന ആദ്യ മൽസരത്തിൽ ഇന്ത്യയും രാജ്കോട്ടിലെ രണ്ടാം മൽസരത്തിൽ ന്യൂസീലൻഡും ജയിച്ചിരുന്നു.

അതേസമയം എട്ടോവറായി ചുരുങ്ങിയതോടെ ബാറ്റിംഗ് വെടിക്കെട്ടു പ്രതീക്ഷിച്ച ഇന്ത്യന്‍ ആരാധകര്‍ക്ക് നിരാശയായിരുന്നു ഫലം. ആദ്യ ഓവറില്‍ ഏഴു റണ്‍സ് മാത്രം സ്‌കോര്‍ ചെയ്ത ഓപ്പണര്‍മാര്‍ മൂന്നാമത്തെ ഓവറില്‍ അടുത്തടുത്ത പന്തില്‍ പുറത്തായി. ധവാന്‍ ഒമ്പതു പന്തില്‍ എട്ടും രോഹിത് ആറു പന്തില്‍ ആറു റണ്‍സുമാണ് നേടിയത്.

ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും (13) കൂറ്റന്‍ അടിയിലൂടെ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഇഷ് സോധിയുടെ പന്തില്‍ ബോള്‍ട്ട് പിടിച്ച് പുറത്തായി. മനീഷ് പാണ്ഡയും (17) ഹാര്‍ദിക് പാണ്ഡ്യയുമാണ് (14) ഇന്ത്യന്‍ ടോപ്പര്‍മാര്‍.

Top