രണ്ടാം ട്വന്റി 20; ടോസ് നേടിയ അയർലൻഡ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു, സഞ്ജു ടീമിൽ

ഡബ്ലിൻ : ഇന്ത്യ–അയർലൻഡ് ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ അയർലൻഡ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. മലയാളി താരം സഞ്ജു സാംസൺ ടീമിലിടം നേടി. ഇരു ടീമുകളും ആദ്യ മത്സരത്തിലെ അതേ ടീമിനെ നിലനിർത്തി. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ആദ്യ മത്സരത്തിൽ ജയിച്ച ഇന്ത്യയ്ക്ക് ഇന്ന് ജയിക്കാനായാൽ പരമ്പര സ്വന്തമാക്കാം.

ടീം ഇന്ത്യ: യശസ്വി ജയ്സ്‌വാൾ, ഋതുരാജ് ഗെയ്ക്‌വാദ്, തിലക് വർമ, സഞ്ജു സാംസൺ, റിങ്കു സിങ്, ശിവം ദുബെ, വാഷിങ്ടൺ സുന്ദർ, പ്രസിദ്ധ് കൃഷ്ണ, ജസ്പ്രിത് ബുമ്ര, അർഷദീപ് സിങ്, രവി ബിഷ്ണോയ്.

അയർലൻഡ്: ആൻഡ്രൂ ബാൽബിർണി, പോൾ സ്റ്റിർലിങ്, ലൊർകൻ ടക്കർ, ഹാരി ടെക്റ്റർ, കർട്ടിസ് കംഫർ, ജോർജ് ഡോക്ക്റെൽ, മാർക്ക് അദൈർ, ബാരി മക്കാർത്തി, ക്രെയ്ഗ് യങ്, ജോഷ്വ ലിറ്റിൽ, ബെഞ്ചമിൻ വൈറ്റ്.

Top