ഏഷ്യാ കപ്പിൽ ഇന്ത്യ ഇന്ന് ഹോങ്കോംഗിനെ നേരിടും

ഷ്യാ കപ്പിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്ന് ഹോങ്കോംഗിനെ നേരിടും. രാജ്യാന്തര ടി20 മത്സരത്തിൽ ആദ്യമായാണ് ഇരു ടീമുകളും മുഖാമുഖം വരുന്നത്. പാകിസ്താനെതിരെ വിജയം നേടിയ ടീമിൽ ഇന്ത്യ മാറ്റം വരുത്തിയേക്കും. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തൽ രാത്രി 7.30 നാണ് മത്സരം.

ആദ്യ മത്സരത്തിൽ ചിരവൈരികളായ പാകിസ്താനെ തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. ഇന്നത്തെ കളി വിജയിച്ച്, ഗ്രൂപ്പ് ഘട്ടം കടന്ന് മുന്നേറുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ആദ്യ മത്സരത്തിൽ നിറം മങ്ങിയ മുൻ നിര താരങ്ങൾക്ക് ഫോം കണ്ടെത്താൻ ഈ മത്സരം സഹായകമാണ്.

ദുർബലരെങ്കിലും ഹോങ്കോംഗിനെ എഴുതിത്തള്ളാൻ കഴിയില്ല. 2018ലെ ഏഷ്യാ കപ്പിൽ ഇന്ത്യയെ വിറപ്പിച്ചവരാണ് അവർ. അന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശിഖർ ധവാന്റെ 127 റൺസിന്റെയും അമ്പാട്ടി റായിഡുവിന്റെ 60 റൺസിന്റെയും ബലത്തിൽ, 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 285 റൺസെടുത്തു. 286 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹോങ്കോംഗിന്റെ തുടക്കം ഇന്ത്യയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.

Top