ഇംഗ്ലീഷ് ബൗളര്‍മാര്‍ക്കു മുന്നില്‍ വീണ് ഇന്ത്യ; 107 റണ്‍സിന് പുറത്ത്

ലോഡ്‌സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് കനത്ത ബാറ്റിംഗ് തകര്‍ച്ച. ആദ്യ ദിനം കനത്ത മഴമൂലം ടോസ് പോലും ചെയ്യാനായിരുന്നില്ല. രണ്ടാം ദിനം ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിനയച്ചു.

ഇംഗ്ലീഷ് ബൗളര്‍മാരുടെ പന്തുകള്‍ക്ക് മുന്നില്‍ പതറിയ ഇന്ത്യ 107 റണ്‍സിന് എല്ലാവരും പുറത്തായി.

29 റണ്‍സെടുത്ത അശ്വിനും 23 റണ്‍സെടുത്ത കൊഹ്‌ലിക്കും മാത്രമാണ് അല്‍പ്പെമെങ്കിലും പിടിച്ചു നില്‍ക്കാനായത്. ഇംഗ്ലണ്ടിനായി ആന്‍ഡേയ്‌സണ്‍ അഞ്ച് വിക്കറ്റെടുത്തു.

Top