ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ വിജയം ഒരു വിക്കറ്റ് അകലെ; ബുംറയ്ക്ക് അഞ്ച് വിക്കറ്റ്‌

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വിജയത്തിലെത്താന്‍ ഇനി ഒരുവിക്കറ്റ് ദൂരം മാത്രം. ഇന്ത്യ ഉയര്‍ത്തിയ 521 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം അവസാനിക്കമ്പോള്‍ ഒമ്പത് വിക്കറ്റ് 311 എന്ന നിലയിലാണ്.

ഒരുദിവസം കൂടി അവശേഷിക്കെ ഒരു വിക്കറ്റ് കൂടി സ്വന്തമാക്കാനായാല്‍ ഇന്ത്യയ്ക്ക് പരമ്പരയിലെ ആദ്യ ജയം സ്വന്തം. ഇന്ത്യ ഉയത്തിയ വിജയ ലക്ഷ്യത്തിന് 210 റണ്‍സ് പിറകിലാണിപ്പോള്‍ ആതിഥേയര്‍. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറ ആണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്.

23/0 എന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച അധികം വൈകാതെ തന്നെ ഓപ്പണര്‍ ജെന്നിംഗ്‌സിനെ (13) നഷ്ടമായി. ഇശാന്ത് ശര്‍മ്മയുടെ പന്തില്‍ റിഷഭ് പന്താണ് ജെന്നിംഗ്‌സിനെ പിടികൂടിയത്. ടീം സ്‌കോറില്‍ 5 റണ്‍സ് കൂടി ചേര്‍ക്കപ്പെട്ടതോടെ മറ്റൊരു ഓപ്പണര്‍ കുക്കിനെയും (17) ഇശാന്ത് പറഞ്ഞു വിട്ടു. ഇത്തവണ രാഹുലാണ് ക്യാച്ചെടുത്തത്.

ക്യാപ്ടന്‍ ജോ റൂട്ടിനെ (13) ബുംറ രാഹുലിന്റെ കൈയില്‍ എത്തിച്ചു. യുവതാരം ഒല്ലി പോപ്പ് (16) ഷമിയുടെ പന്തില്‍ സ്ലിപ്പില്‍ കൊഹ്ലിയുടെ തകര്‍പ്പന്‍ ക്യാച്ചിലൂടെ പവലിയനില്‍ എത്തിയതോടെ 62/4 എന്ന നിലയില്‍ പ്രതിസന്ധിയിലായി ഇംഗ്ലണ്ട്. എന്നാല്‍ പിന്നീട് ക്രീസില്‍ ഒന്നിച്ച

ബെനസ്റ്റോക്‌സും ജോസ് ബട്ട്‌ലറും ഇംഗ്ലണ്ടിനെ വന്‍തകര്‍ച്ചയില്‍ നിന്ന് കരകയറ്റി പ്രതീക്ഷ നല്‍കുകയായിരുന്നു. ഭേദിക്കപ്പെടാത്ത അഞ്ചാം വിക്കറ്റില്‍ ഇരുവരും ഇതുവരെ 154 റണ്‍സ് കൂട്ടിച്ചേര്‍ത്തു കഴിഞ്ഞു. വ്യക്തിഗത അര്‍ദ്ധ സെഞ്ച്വറികള്‍ നേടിക്കഴിഞ്ഞ ഇരുവരും ഇന്ത്യന്‍ ബൗളര്‍മാരുയര്‍ത്തുന്ന വെല്ലുവിളികളെ സമര്‍ത്ഥമായി നേരിട്ടു കൊണ്ടിരിക്കുകയാണ്. ഇതിനിടെ ബട്ട്ലറുടെ ക്യാച്ച് പന്ത് വിട്ടുകളഞ്ഞത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഇന്ത്യയ്ക്കായി ഇശാന്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍, ഹര്‍ദ്ദിക് പാണ്ഡ്യ, മുഹമ്മദ് ഷാമി എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

Top