രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ 245നു പുറത്ത്;ഇംഗ്ലണ്ടിന് ജയിക്കാൻ 378 റൺസ്

ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് മത്സരത്തിൻ്റെ രണ്ടാമത്തെ ഇന്നിംഗ്സിൽ ഇന്ത്യ 245നു പുറത്ത്. 378 റൺസാണ് ഇന്ത്യ ഇംഗ്ലണ്ടിനു മുന്നിലേക്ക് വച്ചിരിക്കുന്ന വിജയലക്ഷ്യം. ഏകദേശം 150 ഓവറുകൾ ബാക്കിനിൽക്കെ ഈ വിജയലക്ഷ്യം മറികടക്കാൻ ഇംഗ്ലണ്ട് ശ്രമിക്കും.

രണ്ടാം ഇന്നിങ്‌സില്‍ ചേതേശ്വര്‍ പൂജാരയ്ക്ക് പിന്നാലെ ഋഷഭ് പന്തും അര്‍ധ സെഞ്ച്വറി നേടി. 132 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡുമായാണ് ഇന്ത്യ മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം കളി അവസാനിപ്പിച്ചു. ശുഭ്മാന്‍ ഗില്‍ (4), ഹനുമ വിഹാരി (11), വിരാട് കോഹ്‌ലി (20) എന്നിവരെയാണ് ഇന്ത്യക്ക് മൂന്നാം ദിനം നഷ്ടമായത്

Top