നാല് വിക്കറ്റ് നഷ്ടം; ഇന്ത്യ പതറുന്നു

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് നാല് വിക്കറ്റ് നഷ്ടം. നാല് വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. വിരാട് കോലിയും ഋഷഭ് പന്തുമാണ് ഇപ്പോള്‍ ക്രീസില്‍. 26 റണ്‍സെടുത്ത രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഒടുവില്‍ നഷ്ടപ്പെട്ടത്.

ജാക്ക് ലീച്ചിന്റെ പന്തില്‍ ഫോക്‌സ് സ്റ്റംപ് ചെയ്താണ് രോഹിത് പുറത്തായത്. ഏഴുറൺസെടുത്ത പൂജാരയെ ഒലി പോപ്പ് റൺ ഔട്ടാക്കി. സിംഗിൾ എടുക്കാൻ ശ്രമിച്ച പൂജാരയുടെ ബാറ്റ് ക്രീസിലെത്തിയിരുന്നെങ്കിലും കൈയ്യിൽ നിന്നും ബാറ്റ് വഴുതി വീണു. ഇതോടെ റൺ ഔട്ടാവുകയായിരുന്നു. ശുഭ്മാന്‍ ഗില്ലാണ്‌ (14) പുറത്തായ മറ്റൊരു താരം.

ഒന്നാം ഇന്നിങ്‌സില്‍ 329 റൺസ് എടുത്ത ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിനെതിരെ 249 റണ്‍സിന്റെ ലീഡുണ്ട്. 134 റണ്‍സിനാണ് ഇംഗ്ലണ്ട് പുറത്തായത്. 42 റൺസ് നേടിയ ബെന്‍ ഫോക്‌സാണ് ഇംഗ്ലണ്ടിനു വേണ്ടി പൊരുതി നിന്നത്. ഇന്ത്യയുടെ ആര്‍. അശ്വിന്‍ അഞ്ചുവിക്കറ്റും അക്‌സര്‍ പട്ടേലും ഇഷാന്ത് ശര്‍മയും രണ്ടു വിക്കറ്റ് വീതവും നേടി. ഇന്ത്യയില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ഇന്നിങ്‌സ് ടോട്ടലാണിത് (134).

Top