ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് നാളെ മുതല്‍ തുടങ്ങും

ന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് നാളെ മുതല്‍ ആരംഭിക്കും. ഡേനൈറ്റ് ടെസ്റ്റാണ് നടക്കുക. ആദ്യ രണ്ട് ടെസ്റ്റുകളില്‍ ഓരോ ടീമുകളും ഓരോ മത്സരം വീതം വിജയിച്ച് പരമ്പര 1-1 എന്ന നിലയില്‍ സമനില ആക്കിയിരിക്കുകയാണ്. അഹ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞ് 2.30നാണ് മത്സരം തുടങ്ങുക.

ഈ മത്സരത്തില്‍ ജയിച്ചാല്‍ മാത്രമാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിക്കാനാന്‍ ഇന്ത്യക്ക് സാധിക്കുകയുള്ളു. അതേസമയം, ഇംഗ്ലണ്ടിനും ഈ കളി ജയിക്കേണ്ടത് വളരെ നിര്‍ണായകമാണ്.

ആദ്യ ടെസ്റ്റിലെ കൂറ്റന്‍ പരാജയത്തിനു ശേഷം ഇന്ത്യ രണ്ടാം മത്സരത്തില്‍ ഗംഭീര തിരിച്ചുവരവ് നടത്തിയിരുന്നു. രോഹിത് ശര്‍മ്മ, ആര്‍ അശ്വിന്‍, ഋഷഭ് പന്ത്, വിരാട് കോലി തുടങ്ങിയ താരങ്ങളുടെ ഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍.

Top