India vs England: Alastair Cook hints he’s nearing end as captain

ലണ്ടന്‍: നായകവേഷത്തില്‍ നിന്ന് പിന്മാറാന്‍ സമയമായെന്ന് ഇംഗ്ലണ്ട് നായകന്‍ അലിസ്റ്റര്‍ കുക്ക്.

ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയായിരിക്കും നായക വേഷത്തിലുള്ള തന്റെ അവസാന മത്സരം. തുടര്‍ന്നുള്ള ടെസ്റ്റ് കരിയറില്‍ ഓപ്പണിങ്ങ് ബാറ്റ്‌സ്മാനായി തുടരാനാണ് ആഗ്രഹിക്കുന്നതെന്നും രാജ്യാന്തര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അലിസ്റ്റര്‍ കുക്ക് പറഞ്ഞു.

ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് നേതൃത്വം നല്‍കുന്നതോടെ ഇംഗ്ലണ്ടിന് വേണ്ടി ടെസ്റ്റ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ നായക വേഷം അണിഞ്ഞ താരമെന്ന റെക്കോര്‍ഡ് അലിസ്റ്റര്‍ കുക്കിന്റെ പേരിലാകും. ബുധനാഴ്ച രാജ്‌കോട്ടില്‍ ആരംഭിക്കുന്ന ടെസ്റ്റ് മത്സരത്തോടെയാണ് കുക്ക് ഈ നേട്ടം സ്വന്തമാക്കുക.

2012 ലായിരുന്നു അലിസ്റ്റര്‍ കുക്ക് ഇംഗ്ലണ്ടിന്റെ നായക സ്ഥാനം ഏറ്റെടുക്കുന്നത്. അലിസ്റ്റര്‍ കുക്കിന്റെ നേതൃത്വത്തില്‍ 24 ടെസ്റ്റ് മത്സരങ്ങളാണ് ഇംഗ്ലണ്ട് ജയിച്ചിട്ടുള്ളത്. ഇതില്‍ രണ്ട് ഹോം ആഷസ് പരമ്പരയും ഉള്‍പ്പെടും. 135 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 10688 റണ്‍സാണ് കുക്കിന്റെ സമ്പാദ്യം.

Top