പിങ്ക് പന്തില്‍ കളിക്കാന്‍ ഒരുങ്ങി ഇന്ത്യ; ഡേ-നൈറ്റ് ക്രിക്കറ്റ് ടെസ്റ്റിന് നാളെ തുടക്കം

ന്ത്യയും ബംഗ്ലാദേശും ആദ്യമായി പങ്കെടുക്കുന്ന ഡേ-നൈറ്റ് ക്രിക്കറ്റ് ടെസ്റ്റിന് നാളെ ഈഡന്‍ ഗാര്‍ഡന്‍സില്‍ തുടക്കമാകും. പിങ്ക് നിറത്തിലുള്ള പന്ത് ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര മത്സരമാണിത്.

നാളെ ഉച്ചയ്ക്ക് ഒരു മണിക്കാണ് കളി തുടങ്ങുക. ക്രിക്കറ്റ് ഭരണത്തിന്റെ തലപ്പത്ത് സൗരവ് ഗാംഗുലി വന്നതോടെയാണ് ലോകത്തെ മിക്കവാറും ടീമുകളും കളിച്ച് ഡേ-നൈറ്റ് ടെസ്റ്റുകള്‍ കളിക്കാന്‍ ഇന്ത്യ താല്‍പര്യം കാണിച്ചത്. ഇതിലൂടെ ഇന്ത്യ ഈഡനില്‍ നാളെ ഒരു ചരിത്രം കുറിക്കാന്‍ ഒരുങ്ങുകയാണ്.

ചുവന്ന പന്തുകള്‍ക്ക് പകരം ഡേ-നൈറ്റ് മത്സരത്തിന് പിങ്കുപയോഗിക്കുന്നതിന് പ്രധാന കാരണം വിസിബിലിറ്റി (കാഴ്ചക്ഷമത)യാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സന്ധ്യാനേരത്തും ഫ്ളഡ്‌ലിറ്റിലും ചുവന്ന പന്തുകള്‍ ബ്രൗണ്‍ ആയി തോന്നാം. പിച്ചിന്റെ നിറവുമായി ഇതിന് സാമ്യമുള്ളതിനാല്‍ കാഴ്ച പ്രശ്നമുണ്ടാകും. അതിനാലാണ് ഏകദിന മത്സരങ്ങളില്‍ ഇപ്പോള്‍ രണ്ടു പന്തുകള്‍ ഉപയോഗിക്കുന്നത്.

Top